ONV
Eflu viലെ യൂണിയൻ നേതാക്കളിലൊരാൾ, കവി, എഴുത്തുകാരൻ ,കൂട്ടുകാരൻ,ദിനിൽ സെൻ👉🏻ONV
ഇനിയും മരിക്കാത്ത അക്ഷരമേ,
നീ വെറുതെ അങ്ങു മാഞ്ഞുപോമോ,
ഉജ്ജയിനിയിലെക്കോയതോ ,
അഗ്നിശലഭങ്ങള്‍ തേടിപോമോ,
നീ വെറുതെ അങ്ങു മാഞ്ഞുപോമോ.
എന്നും വിടരുന്ന മഷികണ്ണുകളാല്‍,
നീ വെറുതെ അങ്ങു മാഞ്ഞുപോമോ.
മാറ്റിയീ മരുഭുമിയെ ഭൂമിയാക്കി, നീയെന്തെ
ഞങ്ങളെ വിട്ടുപോയി, ഇനിയും മരിക്കാത്ത
അക്ഷരമേ വെറുതെ അങ്ങുമിങ്ങും നീ മങ്ങിപോമോ?
തോന്ന്യാക്ഷരങ്ങള്‍ എഴുതി കൂട്ടി
നീ നല്‍കി ഭുമിക്ക് ആത്മശാന്തി, പാനപാത്ര-
മെടുത്ത് നീയെ സാഹിത്യ ലാളന നല്‍കിയെന്നും.
നീ വെറുതെ അങ്ങു മാഞ്ഞു പോകരുതേ
നേരമനവധി കാക്കണമേ.
മലയാളകവിത തന്‍ സ്പന്ദനവും,
മയില്‍പീലി മികവെഴും കാവ്യങ്ങളും
തൂവെള്ള കാവ്യത്തിന്‍ ആശാനെ,
ഇനിയും മരിക്കാത്ത അക്ഷരമെ,
നീ എന്തെ ഇവളെ വിട്ട് പോയി
ഉപ്പിനെ നീ മധുരമാക്കി
നിന്‍ നാലുമണിപൂകള്‍ വാരിവിതറി
നറുമൊഴി ചൊല്ലികൊണ്ടുനീയെ ചട്ടങ്ങള്‍-
ക്കെതിരെ പൊരുതി നിലയുറപ്പിച്ചു മലയാളത്തിന്‍
ധ്രുവനക്ഷത്രമേ, നേരിടുന്നു ഞാന്‍ നിന്നക്ക് ആത്മശാന്തി
മുന്നോട്ടു നീളു സൂര്യഗീതകത്തിന്‍ അക്ഷരമേ,
വിലപിക്കാന്‍ നിമിഷങ്ങള്‍ ബാക്കി,
സന്ധ്യകള്‍ മാഞ്ഞുനിങ്ങുന്നു വീദൂരം
മറയുന്ന ബലിബുക്കുകള്‍ നീളെ.
നീയെന്തേ ഇവളെ വിട്ട് പോയി
കൊതുമ്പുമണികള്‍ പറക്കി ഞാനി-
വിടെ വെറുതെ കാത്തു നില്‍പ്പൂ..
ഇനിയും മരിക്കാത്ത അക്ഷരമേ,
നേരുന്നു നിന്നക്ക് ഞാന്‍ ആത്മശാന്തി
ഇതു നിന്റെ മൃത്യുവില്‍ ഊര്‍ന്നിറങ്ങും
ഹൃദയത്തിലിന്നെ കുറിച്ച ഗീതം.
Comments
Post a Comment