ഏഴ് കഥകളുടെ സമാഹാരം
ചെറുപ്പത്തിലെ എഴുത്തിൽ മികവുകാട്ടി എംഇഎസ് ഇൽ നിന്ന് അമേരിക്കയിൽ ഉപരിപഠനം നടത്തുകയും ഇന്ന് ജെഎൻയുവിൽ പഠനം നടത്തുന്ന പ്രിയ കൂട്ടുകാരി എഴുത്തുകാരി ഹെന്ന👉🏻
ഏഴ് കഥകളുടെ ഈ സമാഹാരം ലോകസാഹിത്യത്തിലേക്കുയർന്നു നിൽക്കുന്ന മലയാളി എഴുത്തുകാരന്റെ രചനാവൈഭവം തുറന്നു കാണിക്കുന്നു. രാഷ്ട്രീയവുംസാമൂഹ്യവുമായതെല്ലാം എല്ലാകാലത്തും എൻ എസ് മാധവന് കഥക്കുള്ള വിഷയങ്ങളാണ്
ആദ്യ കഥ ഹിഗ്വിറ്റ തന്നെ വിഷയം കൊണ്ട് വ്യത്യസ്തമാവുന്നു.
യേശു ക്രിസ്തുവായും ഗോലിയാതായും യൂദായുടെ മകൻ ഒനാനായും ഗോളി വേഷപ്പകർച്ച നടത്തുമ്പോൾ ഗീവർഗീസച്ചൻ തന്റെ ഉള്ളിലെ ഗോളിയെ നിർവചിക്കാനുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ടാണ് ജബ്ബാറിനെ കുറിച്ച് ലൂസി പറയുന്ന പരാതികളിൽ നടപടികളെടുക്കാൻ ഗീവർഗീസച്ചന് ആദ്യകാലങ്ങളിൽ പറ്റാതെപോവുന്നത്. എന്നാൽ ഹിഗ്വിറ്റയെ ഗീവർഗീസച്ചൻ അറിഞ്ഞു തുടങ്ങിയതോടുകൂടെയാണ് നടുക്കളത്തിലേക്ക് ഇറങ്ങിക്കളിക്കാനും ഗോൾ പോസ്റ്റിന്റെ ഒരു ഗൃഹാതുരത്വവും പേറാതെ ശാന്തതയോടെ അതിലേക്ക് തന്നെ തിരിച്ചു വരാനുമുള്ള പാകതയിലേക്ക് അച്ചൻ എത്തുന്നത്.
ഗീവർഗീസച്ചനെ ജബ്ബാറിനെ കായികമായി പ്രതിരോധിക്കുന്നതിൽ നിന്നു പിടിച്ചു നിർത്തുന്നത് ഗോൾപോസ്റ് കണക്കെ അയാളെ അലട്ടികൊണ്ടിരിക്കുന്ന അച്ചൻ പട്ടമാണ് . അതിന്റേതായ എല്ലാ ചിഹ്നങ്ങളും അഴിച്ചുവെച്ചാണ് ലൂസിയെയും കൂട്ടി ഗീവറീത് നടുക്കളത്തിലേക്ക് ഇറങ്ങുന്നത്. അവിടെ നിന്ന് വീണ്ടും പള്ളിയിലേക്ക് തന്നെ മടങ്ങുമ്പോൾ ഹിഗ്വിറ്റയെ പോലെ ശാന്തമായി ഗോൾപോസ്റ്റിലേക്കെത്തുന്നു ഗീവർഗീസച്ചൻ..
രണ്ടാമത്തെ കഥ 'വന്മരങ്ങൾ വീഴുമ്പോൾ'
ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ സിഖ് കൂട്ട കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് രാജീവ് ഗാന്ധി പറഞ്ഞ ഒരു statement നോടും (വന്മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും) അന്നു നടന്ന സംഭവങ്ങളോടുമുള്ള എൻ എസ് മാധവന്റെ പ്രതികരണമാണ്.
കാണി, എന്റെ മകളൊരു സ്ത്രീ, കാർമെൻ, നാലാം ലോകം, വിലാപങ്ങൾ
ഇങ്ങനെ പോകുന്ന കഥകളുടെ നീണ്ട നിര.
ഹൃദ്യമായ വായന നൽകുന്ന കൃതി, എൻ എസ് മാധവന്റെ കൂടുതൽ കഥകളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കുന്നു.
Comments
Post a Comment