നീയെനിക്കാരാണ്

"നീയെനിക്കാരാണ്.." 

കാലങ്ങൾ കൊണ്ട് ചോദിച്ചു പഴകിപ്പോയൊരു ചോദ്യം.. 

ഇപ്പോ ഈ ചോദ്യത്തിനെന്ത് പ്രസക്തി എന്നു ചിന്തിക്കുന്നുവോ നീ.. 

പ്രസക്തിയുണ്ട്.. ഇന്ന് ഈ നിമിഷത്തിൽ.. ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്.. 

ഞാൻ നിനക്കാരാണ്.. അല്ലെങ്കിൽ നീയെനിക്കാരാണ്..

സുഹൃത്തുക്കൾ... 

അല്ല.. നാമൊരിക്കലും നല്ല സുഹൃത്തുക്കളായിരുന്നിട്ടില്ല.. 

പിന്നെ ആരാണ്..

പ്രണയിതാക്കൾ.. 

ഒരിക്കലുമല്ല.. കാരണം നാമൊരിക്കലും നല്ല പ്രണയ ജോടികളായിട്ടില്ല..

പിന്നെ.., നിനക്കും എനിക്കും തമ്മിൽ 

ജന്മ ജന്മങ്ങൾക്കു മുൻപേ ഊട്ടിയുറപ്പിച്ച എന്ത് ബന്ധമാണുള്ളത്..

ഒന്നും തന്നെയില്ല... ഒന്നും... അതേ.. അതാണ് സത്യം..!!

അപരിചിതർ.. അപരിചിതരാണ് നാം..

രണ്ടു ദിക്കുകളിൽ നിന്നു വന്നെത്തി 

അല്പ നേരത്തെ വിശ്രമത്തിനായി നിന്ന

ഒഴിഞ്ഞ ജീവിത സത്രത്തിന്റെ ഇടനാഴികളിൽ അറിയാതെ കണ്ടു മുട്ടിയവർ..
ഒടുവിൽ വിശ്രമം കഴിഞ്ഞ് പോവും നേരം
യാത്ര പോലും പറയാതെ പടിയിറങ്ങുന്നവർ..

അകലങ്ങളിലെത്തിയാൽ പോലും
അറിയാതൊന്നു തിരിഞ്ഞു നോക്കാത്തവർ..
ഓർമക്കായ് കിനാവിന്റെ കുഞ്ഞു തൂവൽക്കണം പോലും
ഹൃദയത്തിൽ സൂക്ഷിക്കാത്തവർ...

പ്രണയത്തിന്റെ പടവിൽ വെച്ച് ഒരിക്കലും പരസ്പരം കണ്ടുമുട്ടിയിട്ടില്ലാത്തവർ.. 

അപരിചിതരാണ് നാം.. തീർത്തും അപരിചിതർ...



~*ദുനിയാവിലെ ഒരു വഴി യാത്രകാരി* ✨

Comments

Popular posts from this blog

ramadan quates

افتاده دل

ഏഴ് കഥകളുടെ സമാഹാരം