വീട്ടിലിരിപ്പ്
*വീട്ടിലിരിപ്പ്*
ജീവനിൽ ചാലിച്ച്
ജീനിലെഴുതപ്പെട്ടതാണത്രെ.
അതുകൊണ്ടാണല്ലോ
വൈറസിനെപ്പേടിച്ച് അത്യാധുനികനും
വന്യതയെപ്പേടിച്ച് അത്യാദിമനും
അകത്തിരിക്കേണ്ടി വന്നത്.
നമ്മളൊക്കെയും
പഴയ ഏതൊക്കെയോ
വീട്ടിലിരിപ്പുകളുടെ നീക്കിയിരിപ്പുകളാണ്...
Comments
Post a Comment