mubashir fuadi
സാധാരണയിൽ നിന്ന് വിഭിന്നമായി പൂവൻകോഴിയുടെ കൂവൽ കേട്ടാണ് ഇന്ന് ഉണർന്നത്. രണ്ടുമൂന്നു ദിവസം മുമ്പ് പള്ളിയിലേക്ക് ഇറങ്ങിയ ഉപ്പയുടെയും സ്ഫോടനത്തിന്റെയും ശബ്ദം ഒരുമിച്ച് കേട്ടാണ് ഉണർന്നത്.
സുജൂദിൽ നിന്ന് ഉണർന്നു വരുന്ന ഉമ്മയുടെ മുഖത്ത് സാധാരണപോലെ ശങ്കകൾ ഒന്നും കാണുന്നില്ല. ഇത്താത്ത ഫാത്തിമ ഉപ്പാൻറെ പാരത്രിക മോക്ഷത്തിന് വേണ്ടി കൈകൾ ഉയർത്തിയിട്ടുണ്ട്. വിശപ്പിൻറെ കാഠിന്യവും ഉപ്പാൻറെ അസാന്നിധ്യവും മാനസികമായും ശാരീരികമായും തളർത്തിയ കാരണം കിടക്കപ്പായയിൽ നിന്ന് ഉയരാനും കഴിയുന്നില്ല. കഴിഞ്ഞ ആഴ്ച ആർമിക്കാർ റൊട്ടി വിതരണം ചെയ്തപ്പോൾ പെട്ടെന്ന് കിട്ടാൻ വരിയിൽ നിന്ന് മുമ്പോട്ടോടിയപ്പോൾ ആരോ പകർത്തിയ എൻറെ സിറിയൻ പാരമ്പര്യമായി ലഭിച്ച വെളുത്ത് തുടുത്ത കവിളുകളും തക്കാളി ചുണ്ടും ഉണ്ടക്കണ്ണും ബ്രൗൺ കളർ കോലൻ മുടിയും സഞ്ചി പോലെയുള്ള ബാബാ സൂട്ടും അണിഞ്ഞു ഇരു കൈ നീട്ടുന്ന ആ ഫോട്ടോ നല്ല അടിക്കുറിപ്പോടെ ലോകത്ത് ഇപ്പോഴും വൈറലായി കൊണ്ടിരിക്കുകയാണ്. പക്ഷേ ഞാൻ എത്ര നിസ്സഹായൻ
റൊട്ടി വിതരണത്തിന് ഒരാഴ്ച പിന്നിട്ടു ഇന്ന് വരുമെന്ന് പ്രതീക്ഷയുണ്ട്. ലോക് ഡൗൺ,കർഫ്യൂ തുടങ്ങിയ പല പദങ്ങളും ഓർമവെച്ച മുതൽ കേൾക്കാൻ തുടങ്ങിയതാണ്. പക്ഷേ പട്ടാളക്കാർ പോലും വരാത്ത ഇങ്ങനത്തെ ഒരു അവസ്ഥ ആദ്യമായിട്ടാണ്. എൻറെ സിറിയ ആകപ്പാടെ മാറിയിട്ടുണ്ട് ആഘോഷങ്ങളിൽ ഇടിമുഴക്കം കേൾക്കുന്നത് പോലെ അടിക്കടി കേട്ടിരുന്ന ബോംബേറും മിസൈലിന്റെ പര്യവേഷണങ്ങും എങ്ങും കാണുന്നില്ല. ഹാവൂ എന്ത് സമാധാനമുള്ള ജീവിതം ആകാശത്ത് പൊടിപടലം പോലുമില്ല ഞങ്ങളുടെ രക്തം ഊറ്റി കുടിക്കാൻ വന്നിരുന്ന കാപാലികരുടെ നിഴൽ പോലും ഇല്ല. ഇന്ന് റൊട്ടി വണ്ടി വരില്ലേ എന്നോർത്തപ്പോൾ വയറിൻറെ അടിത്തട്ടിൽനിന്ന് ഗദ്ഗദങ്ങൾ പുറപ്പെട്ടു. പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം മുസല്ലയിൽ ഇരുന്ന് റൊട്ടികഷ്ണതിനുവേണ്ടി ഞാൻ നീട്ടിയപ്പോൾ ലോകം കണ്ട എൻറെ കുഞ്ഞു കൈകൾ എൻറെ റബ്ബ് കാണുമെന്ന നിശ്ചയദാർഢ്യത്തോടെ പ്രാർത്ഥിക്കാൻ തുടങ്ങി റബ്ബേ റബ്ബേ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത വൈറസിനെ കൊണ്ട് ലോകത്തിൻറെ സ്പന്ദനം നിശ്ചലമാക്കിയ നാഥാ ഞങ്ങളുടെ ജന്മ ശത്രുക്കളെ ഈ മഹാമാരിയിൽ നിന്ന് കരകയറ്റരുതേ...... പ്രഭാത ത്തിൻറെ നിശബ്ദതയിൽ ഇത് കേട്ട് പൊന്നുമ്മ എൻറെ കൈകളെ തള്ളിമാറ്റി പറഞ്ഞു അങ്ങനെ പറയല്ലേ മോനേ നീ തൽക്കാലം ആമീൻ പറഞ്ഞാൽ മതി ഉമ്മയുടെയും കൈകൾ ഉയർന്നു പ്രാർത്ഥന തുടർന്നു നാഥാ നിരപരാധികളായ ഞങ്ങളോടുള്ള ശത്രുവിന്റെ ശത്രുതയേയും ഈ മാരക വൈറസിനെയും നശിപ്പിക്കണേ.... ഉമ്മയുടെ പ്രാർത്ഥനകളുടെ ശകലങ്ങൾ പെയ്തിറങ്ങിയപ്പോൾ എൻറെ ഉപ്പയെ കൊന്നവരോടുള്ള വെറുപ്പ് വരെ അലിഞ്ഞു പോയിരുന്നു...
Mubashir fuvadi
Comments
Post a Comment