പുഞ്ചിരി

വിടരുന്ന അധരത്തേക്കാൾ മനോഹരമായി ഒന്നും എനിക്ക് ഇൗ ദുനിയാവിൽ കാണാൻ സാധിച്ചിട്ടില്ല. മുഖത്ത് പ്രസന്നത നിറക്കുന്നത് പുഞ്ചിരി ആണ്. പുഞ്ചിരിക്കുന്ന മുഖങ്ങൾ പ്രസരിപ്പിക്കുന്നത് ആത്മവിശ്വാസമാണ്. വിഷമതകൾക്ക്‌ ശമനമാണ്. അത് കൊണ്ടായിരിക്കാം പ്രസന്ന മുഖത്തോടെ സഹോദരനെ അഭിമുഖീകരിക്കുന്നത് പോലും പുണ്യമാണെന്ന പ്രവാചകാധ്യാപനം സമനില തെറ്റുന്ന സങ്കീർണതകൾക്കിടയിൽ പ്രസക്തമാവുന്നത് . സങ്കീണ്ണമായ സ്ഥിതിവിശേഷങ്ങളെ നിസ്സാരമായ പുഞ്ചിരിയോടെ നേരിടാൻ സാധിക്കുന്നു എങ്കിൽ നമ്മൾ അസാമാന്യ മാനസിക ശേഷി ആർജിച്ചവരാണ്. സഹജീവിയുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സാധ്യമാകുന്ന മനസ്സിനേക്കാൾ മഹത്തരമായ ഒന്നുമില്ല. അത്തരം പഞ്ചിരികളെ സ്നേഹിച്ച ജീവിതങ്ങൾ പ്രതീക്ഷാദായകമാണ് . നിസ്വാർതഥതയും നിഷ്കളങ്കതയും സമന്വയിപ്പിക്കുന്നതാണ് ആത്മാർത്ഥ പുഞ്ചിരികൾ. ആർദ്രമായ, സഹജീവി സ്നേഹത്തിൽ നിന്ന് ഉറവ പൊട്ടുന്ന ഹൃദ്യമായ പുഞ്ചിരികൾ വിരളമായ , ബാഹ്യാലങ്കാരങ്ങളിൽ മാത്രമൊതുങ്ങുന്ന കേവല നാട്യങ്ങളെക്കാൾ, കൂടുതൽ അലിവുള്ള നന്മകൾക്ക് പ്രചോദനമേകുന്ന പുഞ്ചിരിക്കുന്ന ഹൃദയങ്ങളെ ആണ് അനിവാര്യം. കരഞ്ഞു കൊണ്ട് കൺ തുറന്ന നമുക്ക് ഹൃദയ വിശാലത കൊണ്ട് ഒരുപാട് പുഞ്ചിരി കൾക്ക് തിരി തെളിക്കാൻ സാധ്യമാവട്ടെ . അങ്ങനെ പുഞ്ചിരിയുടെ വഴിയിൽ കണ്ണടക്കാനും..

Comments

Popular posts from this blog

ramadan quates

افتاده دل

ഏഴ് കഥകളുടെ സമാഹാരം