നിസാം പല്ലാർ
ആറു മാസം മുമ്പ് ഒരു കാൾ വന്നു, നിസാം ഹുദവി കൊപ്പം ആണെന്ന് പറഞ്ഞു. വല്ലപ്പുഴ ദാറുന്നജാത്തിലെ കുട്ടികൾ ഹൈദരാബാദ് അഭയാർത്ഥി ക്യാമ്പിൽ വന്ന് ഒരു സർവ്വേ നടത്താൻ ഉദ്ദേശിക്കുന്നുവെന്നും അതിനായിട്ടുള്ള പ്രാഥമിക നടപടിക്കായി വേണ്ടത് ചെയ്യണമെന്നും പറഞ്ഞു.. വെറും ഒരു സർവേക്കായി നിങ്ങൾ വരുന്നതിലുപരി അതിനൊരു റിസൾട്ട് ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് ഞാനും മറുപടി പറഞ്ഞു. "അതെ, ഇന്ഷാ അല്ലാഹ് ഞങ്ങൾക്ക് ചില പ്ലാൻസ് ഉണ്ട്, തീർച്ചയായും അത് ചെയ്തിരിക്കും" എന്നവർ പറഞ്ഞപ്പോൾ ഞാൻ വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു, അടുത്ത ആഴ്ച അവർ വന്നു, സർവേ നടത്തി തിരിച്ചു പോയി...
ഇന്ന് ആറുമാസത്തിനിപ്പുറം
ആ കുട്ടികൾ ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനും SKSSF ഹൈദരാബാദ് ചാപ്റ്ററിന്റെ പ്രസിഡന്റ് അബ്ദുള്ള ഹുദവി, മുസ്തഫ ശാക്കിർഹുദവി റോഹിൻഗ്യ പ്രൊജക്റ്റ് കോർഡിനേറ്റർ ലുക്മാൻ വയനാടും കൂടി ക്യാമ്പിലേക്ക് അവരെ കാണാൻ പോയി
പറഞ്ഞറിയിക്കാനാകാത്ത സന്തോഷം... ☺☺☺
ആ മക്കൾ ഉണ്ടാക്കിയെടുത്ത പരിവർത്തനം. അതെ കേരള ത്തിലെ ഒരറബിക് കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന പ്രിയ അനിയന്മാർ ഇവിടെ *ഹൈദരാബാദ് അഭയാർത്ഥി ക്യാമ്പിൽ ഒരു പുതിയ സ്കൂൾ തുടങ്ങിയിരിക്കുന്നു❤* അഭയാർത്ഥി മക്കൾക്കായി...
.
ആത്മാർത്ഥമായി സേവനം ചെയ്യുന്ന ഒരു മലയാളി MSW ക്കാരനാണ് അദ്ധ്യാപകൻ പേര് ആസിഫ്. കൂടെ വേറെ രണ്ടു പേരും.
25 ഓളം വിദ്യാർഥികളും .
❤❤❤❤❤❤
ഒരുപാട് സന്തോഷം തോന്നി മിസ്ബൽ കൊപ്പത്തെയും , സ്വാലിഹ് പൊന്നാനിയെയും മുവഫിഖ് പൊന്നാനിയെയും സ്വാലിഹ് വല്ലപ്പുഴയെയും കണ്ടപ്പോൾ...
💚💚💚💚💚
ഈ ചെറിയ പ്രായത്തിൽ തന്നെ പാവപ്പെട്ടവന്റെ വേദന തിരിച്ചറിഞ്ഞു അവരെ വിദ്യയുടെ ലോകത്തേക്ക് എത്തിക്കാൻ മുന്നിട്ടിറങ്ങിയത് കണ്ടപ്പോൾ .....
ബാപ്പുട്ടി ഹാജിയെന്ന മഹാൻ സ്വപ്നം കണ്ട പദ്ധതികൾ അവിടത്തെ വിദ്യാർഥികൾ തന്നെ ഏറ്റെടുത്തു കാണുമ്പോൾ
🤝🤝🤝🤝🤝
അള്ളാഹു ആ വിദ്യാർത്ഥികൾക്കും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഉസ്താദുമാർ മറ്റു അഭ്യുദയകാംഷികൾക്കും അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ
Comments
Post a Comment