good relations

♥️
വസന്തത്തിന് മഴയെന്ന പോലെ 
ചില ബന്ധങ്ങളില്ലേ ജീവിതത്തിൽ.. 
ഒരേ സമയം വേനലിടങ്ങളിൽ നിന്ന് 
പടർന്നു പൂക്കാൻ തണലൊരുക്കുകയും 
അതേസമയം മഴപേറുന്ന കൈയാൽ 
വെറും മണ്ണിലേക്കടർത്തിയിടുകയും 
ചെയ്യുന്നവർ..
അനിവാര്യമായ ഋതുഭേദങ്ങൾ കണക്കേ 
പ്രണയവും കലാപവും ഒരേ ചഷകത്തിൽ 
പകർന്നു നുണയുന്നവർ..
അവരുള്ളത് കൊണ്ടും കൂടി മാത്രം 
ജീവിതത്തിനിത്ര ഭംഗിയെന്ന് 
നമ്മെക്കൊണ്ട് പറയിപ്പിക്കും വിധം 
ഹൃദയത്തിൽ വാസമുറപ്പിച്ച ചിലർ...!!!..... 👫🏻👭🏻♥️🌹

Comments

Popular posts from this blog

ramadan quates

افتاده دل

ഏഴ് കഥകളുടെ സമാഹാരം