അമിത ദേഷ്യം ഒഴിവാക്കാൻ ചില മാർഗങ്ങൾ
നിസാമി യിൽ നിന്ന് ലഭിച്ച പ്രിയ കൂട്ടുകാരൻ എഴുത്തുകാരൻ മുഹിയുദ്ദീൻ തരുവണ👉🏻
*അമിത ദേഷ്യം ഒഴിവാക്കാൻ ചില മാർഗങ്ങൾ*
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
മിക്ക ആളുകളുടേയും പരാതിയാണ് അമിതമായ കോപം ജീവിതം താറുമാറാക്കുന്നുവെന്ന്. കോപം, കലി, ദേഷ്യം, ക്രോധം.... പേരുകൾ പലതാണെങ്കിലും ഇവന്റെ തീക്ഷ്ണഭാവം പലപ്പോഴും ജീവിതത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തും. ഭീഷണിയുടെ, പേടിപ്പിക്കലിന്റെ, ബലപ്രയോഗത്താലുള്ള കാര്യസാധ്യത്തിന്റെ, ആധിപത്യത്തിന്റെ എല്ലാം ഉപകരണമാണ് ദേഷ്യം. കോപം നിയന്ത്രിക്കാൻ വഴികൾ പലതുണ്ട്. അതിനുമുമ്പ് നാം മനസ്സിലാക്കേണ്ടത് കോപം അത്ര നീചമായൊരു വികാരമല്ല എന്നതാണ്. ആവശ്യമുള്ളിടത്തു പോലും ദേഷ്യം പ്രകടിപ്പിക്കാൻ കഴിയാത്തവൻ ഒന്നിനും കൊള്ളാത്തവനാണ്.
സന്തോഷം, വെറുപ്പ്, ഭയം, കോപം ഇതെല്ലാം ഈശ്വരൻ മനുഷ്യനിൽ ഒളിപ്പിച്ചു വെച്ച കഴിവുകളാണ്. ഇത് ആവശ്യ സമയത്ത് പ്രകടിപ്പിക്കാനും നിയന്ത്രിക്കാനുമാവശ്യവുമായ പക്വതയാണ് ജീവിതത്തിൽ നാം നേടിയെടുക്കേണ്ടത്. വൈകാരിക പക്വത ഇല്ലാതെ വരുമ്പോഴാണ് അമിത ദേഷ്യക്കാരായി മാറുന്നത്. അമിതദേഷ്യം കുടുംബത്തിലും, ഓഫീസിലും, ജോലിയിലും, സുഹ്യത്തുക്കൾക്കിടയിലും അസ്വസ്ഥനാക്കും. നമ്മെ നിയന്ത്രിക്കുന്നത് ദേഷ്യം എന്ന വികാരമാണങ്കിൽ നമുക്കതിനെ വരുതിയിൽ കൊണ്ടുവരാൻ കഴിയില്ല. അതേസമയം ദേഷ്യം നമ്മുടെ നിയന്ത്രണത്തിലാണങ്കിലോ കാര്യങ്ങൾ കൈപ്പിടിയിലൊതുക്കുകയുമാവാം.
ദേഷ്യം വരുമ്പോൾ തലച്ചോറിൽ ചില മാറ്റങ്ങൾ സംഭവിക്കും. സമൂഹജീവിയായ മനുഷ്യന് അതുവരെ സാധിക്കാത്ത പലതും ദേഷ്യം വരുമ്പോൾ ചെലവുകുറഞ്ഞ രീതിയിൽ ചെയ്യാനാകും. അതിജീവനത്തിനുള്ള കരുത്ത് പലപ്പോഴും ദേഷ്യം മൂലം ഉണ്ടാകുന്ന തലച്ചോറിലെ മാറ്റങ്ങൾ നൽകുന്നുണ്ട്. ജീവൻ നിലനിർത്താൻ അതിയായി പോരാടാൻ തലച്ചോറിനെ സജ്ജമാക്കുകയാണ് ദേഷ്യത്തിന്റെ പ്രേരകശക്തികളിലൊന്ന്. ദേഷ്യം വരാൻ കാരണങ്ങൾ പലതാണ്. അധിക്ഷേപം, പരിഹാസം, വിശ്വാസത്തെ ചോദ്യം ചെയ്യൽ, ഭീഷണി, വിശപ്പ് ഇങ്ങനെ ദേഷ്യം ഉൽപാദിപ്പിക്കാൻ കാരണങ്ങൾ പലതാണ്.
തലച്ചോറിലെ ന്യൂറോൺ സംഘത്തിലെ ക്ഷതങ്ങളാണ് നിയന്ത്രിക്കാനാവാത്ത ദേഷ്യത്തിന് കാരണം. ഇവർക്ക് സന്തോഷം കുറവായിരിക്കും. എല്ലാ കാര്യങ്ങളിലും പെട്ടെന്ന് 'ചൂടായിട്ടാണ് പ്രതികരിക്കുക. തലച്ചോറിന്റെ ഇടതും പലതും ഭാഗത്തായിസ്ഥിതിചെയ്യുന്ന ന്യൂറോൺ 'അമിഗ്ദല' എന്ന സംഘമാണ് സന്തോഷവും സങ്കടവും പേടിയും തോന്നിപ്പിക്കുന്നത്. പേടിയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ കേന്ദ്രമാണിത്. പേടിപ്പിക്കുന്ന മുഖങ്ങൾ ഇവിടെയാണ് ഓർത്തുവെക്കാറ്. ഇതേ മുഖം പിന്നെകാണുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ തലച്ചോറ് തയ്യാറെടുക്കും. ദേഷ്യത്തിന്റെ തുടക്കം ഇതാണ്.
ദേഷ്യം നിയന്ത്രിക്കുന്നത് വലതുഭാഗത്തെ അമിഗ് ദലയും, ദേഷ്യം ഉൽപാദിപ്പിക്കുന്നത് ഇടതുഭാഗത്തെ അമിഗ്ദല യുമാണ്. തലച്ചോറിലെ സന്ദേശ കൈമാറ്റങ്ങൾ താറുമാറായാൽ ദേഷ്യം നിയന്ത്രിക്കാനാവില്ല. അമിത ദേഷ്യക്കാരെ കണ്ണടച്ച് കുറ്റപ്പെടുത്തും മുമ്പ് ഇതെല്ലാം ഓർക്കുന്നത് നന്ന്. ഒന്നും മനഃപ്പൂർവമല്ലെന്നർത്ഥം. നിരന്തരം മെഡിറ്റേഷൻ ചെയ്തും, മുദ്ര ചികിൽസകളിലൂടെയും അമിത ദേഷ്യങ്ങൾ നിയന്ത്രിക്കാം. കാര്യങ്ങളെ ശാന്തമായി സ്വീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തുക. സന്തോഷം എന്ന വികാരം സിറടോൺ എന്ന ഹോർമോൺ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ അളവ് കുറഞ്ഞവരിൽ ദേഷ്യം കൂടും. ദേഷ്യം 'അഡ്രീനലീൻ' എന്ന ഹോർമോണാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇതോടെ കണ്ണ് ചുവക്കും.. ശക്തി വർധിക്കും.. ഞരമ്പുകൾ പലിഞ്ഞുമുറുകും.. എന്തും ചെയ്യാൻ തലച്ചോറ് പാകപ്പെടുത്തും. അതു കൊണ്ട് അമിത ദേഷ്യക്കാർ സിറടോണിന്റെ അളവ് വർധിപ്പിക്കണം. പാരമ്പര്യമായി കോപത്തിന്റെ വർധിത അളവ് കൈമാറ്റം ചെയ്യപ്പെടും.
ഒരു കഥയുണ്ട്. നമ്മുടെ വികാരങ്ങൾ ഓരോന്നും നൈസർഗികമാണെന്നും അത് അടക്കിവെച്ച് നശിപ്പിക്കാനുള്ളതല്ലെന്നും ഈ കഥ നമ്മെ പഠിപ്പിക്കുന്നു.
കുന്നിൻചെരുവിലൊരിടത്ത് കുറ്റിക്കാട്ടിൽ ഉഗ്ര വിഷമുള്ള ഒരു സർപ്പം ജീവിച്ചിരുന്നു. ഗ്രാമീണരിൽ പലരേയും ആ പാമ്പ് കൊന്നിട്ടുണ്ട്. ഇതോടെ കുറ്റിക്കാട്ടിലെ മരച്ചുവട്ടിലേക്ക് ആരും പോകാതായി.
ഒരിക്കൽ അതുവഴി ഒരു സൂഫി ഗുരു വന്നു. ഗ്രാമീണർ സർപ്പത്തിനെക്കുറിച്ച് പറഞ്ഞിട്ടും ഒട്ടും ഭയക്കാതെ സൂഫി കുറ്റിക്കാട്ടിലെത്തി.
സൂഫിയ കണ്ടതോടെ ഒരു ഇരയെ കണ്ട സന്തോഷത്തിൽ ഭീകരനായ സർപ്പം വിഷം ചീറ്റാൻ പാഞ്ഞെത്തി.
ഒട്ടും കൂസലില്ലാത്ത സൂഫി എന്താകാര്യം എന്ന് പാമ്പിനോട് ചോദിച്ചു.
സർപ്പം ഞെട്ടി...!
" ഞാൻ നിങ്ങളെ കൊല്ലാൻ പോകുന്നു"
' എന്നെ കൊന്നിട്ട് നിനക്കെന്ത് ഗുണം?
അതോടെ സർപ്പം കൂളായി ...
സൂഫി പറഞ്ഞു. " ഇനി മുതൽ ആരെയും കൊല്ലരുത് '
അന്ന് മുതൽ പാമ്പ് അഹിംസാമാർഗം സ്വീകരിച്ചു. ഒരെലിയെപ്പോലും തിന്നാതായ പാമ്പ് മരത്തിൽ നിന്ന് വീണ ഇലകൾ മാത്രം തിന്ന് ജീവിക്കാൻ തുടങ്ങി.
നാളുകൾക്ക് ശേഷം ഗ്രാമീണർ കുറ്റിക്കാട്ടിലെത്തിയപ്പോൾ മയങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടു. പഴയ ശൗര്യമൊക്കെ പോയി പച്ചിലപ്പാമ്പ് പോലെ ആയിരുന്നു. കുട്ടികൾ കല്ലെറിഞ്ഞും അടിച്ചും പാമ്പിനെ ദ്രോഹിക്കാൻ തുടങ്ങി. അഹിംസയല്ലേ..... അഹിംസ.
പാമ്പ് എല്ലാം സഹിച്ചു.
പോരാത്തതിന് സൂഫിയുടെ ശിഷ്യത്വവും.
അങ്ങനെ അതുവഴി വന്ന സുഫി, പാമ്പിനെ കണ്ടതോടെ ആകെ വിഷമിച്ചു.
സൂഫി ചോദിച്ചു.
'നിങ്ങൾക്ക് എന്ത് പറ്റി?'
പാമ്പ് വിഷമത്തോടെ പറഞ്ഞു
'അങ്ങ് പറഞ്ഞ പോലെ ഞാൻ ആരെയും കൊല്ലുന്നില്ല. നന്നായി. ഇപ്പോൾ അഹിംസാ മാർഗത്തിലാണ് '
സൂഫി ചെറിയൊരു മൗനത്തിന് ശേഷം പറഞ്ഞു.
'ഞാൻ കൊല്ലരുത് എന്ന് മാത്രമെ പറഞ്ഞുള്ളു.. ചീറ്റരുത് എന്ന് പറഞ്ഞിട്ടില്ല. നൈസർഗികമായ കഴിവുകൾ പ്രകടിപ്പിക്കാതിരുന്നാൽ സ്വയം നശിക്കുകയെയുള്ളൂ.....
ഈ കഥയിൽ വലിയൊരു പാഠമുണ്ട്. ജീവിതത്തിൽ നാം എപ്പോഴും ഒരേ ഇമോഷനിൽ മാത്രം ഒതുങ്ങിയാൽ പോര. എല്ലാം വേണം. അതായത് സന്തോഷം, ദുഃഖം, കോപം, ഭയം എല്ലാം വേണം. പക്ഷേ ഒന്നിന്റെയും അടിമയാകരുത്.
(തുടരും)
********************************
നിങ്ങളുടെ പ്രിയ സ്നേഹിതൻ
*(മുഹിയുദ്ധിൻ കെ കെ തരുവണ )*
Comments
Post a Comment