അഭിമാനം

പ്രിയ സ്നേഹിതൻ, ക്ലാസ്സ്മേറ്റ്, രാഷ്ട്രീയ -സംഘടന നേതാവ്,സ്വാലിഹ് പട്ടാമ്പി 

അഭിമാനം
*********************
വിഷുവാണല്ലോ...
അയാൾക്ക് അയൽക്കാരൻ കുറച്ച് രൂപ കൊടുത്തയച്ചു.
കൈനീട്ടമാക്കാമെന്നുണ്ടെങ്കിലും അയാളത് സ്നേഹത്തോടെ നിരസിച്ചു.
എന്നോ വാങ്ങിയ കാബേജിൻ്റെ പാതി കൊണ്ട് അവൾ ഉപ്പേരിയുണ്ടാക്കി വച്ചിട്ടുണ്ട്.
മുറ്റത്തെ മുരിങ്ങമരത്തിലെ മുരിങ്ങക്ക കൊണ്ട് അവിയലും ഉണ്ടാക്കിയിട്ടുണ്ട്.
പറമ്പിലെ മാവിലുണ്ടായ രണ്ട് മാങ്ങകൾ അച്ചാറായിട്ടുണ്ട്.
നുള്ളിപ്പെറുക്കി ഒരു സാമ്പാറും അധികം ഗമയില്ലാത്തൊരു പായസവും.
എല്ലാം കുറച്ചെടുത്ത് കുറച്ചധികം സ്നേഹവും ചേർത്ത് ചെറിയ പാത്രങ്ങളിലാക്കി അയൽക്കാർക്ക് കൊടുത്തു.
അവളുടെ വിഭവങ്ങൾ കഴിച്ച അയൽക്കാർ ചോദിച്ചു " ഇതിൻ്റെ കൂട്ടെന്താണ്..?"
അവർക്കറിയില്ലല്ലോ അത് മഴുവനും ഞങ്ങടെ സ്നേഹമാണെന്ന്.

--- സാലി ---

Comments

Popular posts from this blog

ramadan quates

افتاده دل

ഏഴ് കഥകളുടെ സമാഹാരം