നല്ലകാലം
അഫ്സൽ നടുവണ്ണർ
ശാന്തം വഴിയോരം വാനം തെളിവാനം ഒഴുകി തെളിനീരും കുളിരിൽ ചെറുമീനും ' ഭൂമിക്കിന്ന് നല്ല കാലം ' പൊടിയില്ല പുകയില്ല ചവറില്ല വിഷമില്ല ആരവ മാലിന്യമില്ല പുഴകളും കായലും മാമല മാമരം ചേർന്നു പാടുന്നു . ഭൂമിക്കിന്ന് നല്ല കാലം പച്ചപ്പ് നിറയുന്നു പൂക്കൾ വിരിയുന്നു പലവിധ രുചികളാൽ ഫലങ്ങൾ ചിരിക്കുന്നു ' ഭൂമിക്കിന്ന് നല്ല കാലം കിളികൾ പറക്കുന്നു കിളിനാദം പരക്കുന്നു കാലികൾ ഉരഗം നിർഭയം ചലിക്കുന്നു ഭൂമിക്കിന്ന് നല്ല കാലം ' ഭൂത കാലത്ത് ഭൂമിയെ കരയിച്ച ' കൂട്ടർക്കിന്ന് കഷ്ടകാലം ' ഭൂതമായ് വീടെന്ന കുപ്പിക്കുള്ളിൽ ' കാത്തിരിപ്പാണവർ നല്ല കാലം
Comments
Post a Comment