മൊബൈൽ ഇല്ലാത്ത കൊറോണ കാലം
നീസാമീയിൽ നിന്ന് ലഭിച്ച മറ്റൊരു സുഹൃത്ത് മുനീർ കാസർകോഡ്👉🏻*മൊബൈൽ ഇല്ലാത്ത കൊറോണ കാലം*
സന്ധ്യ മഗ്‌രിബ് നേരം. മഗരിബ് ബാങ്ക് കേട്ടപ്പോൾ അകത്തേക്ക് കയറി മഗ്‌രിബ് നമസ്കരിക്കാൻ തുടങ്ങി. മഗരിബ് നിസ്കാരം കഴിഞ്ഞു കൊറോണ വന്നവർക്കും വരാതിരിക്കാനും റബ്ബിനോട് ദുആ ചെയ്തു ആ സമയത്താണ് റബ്ബ് നൽകിയ വിലപ്പെട്ട സമയം മൊബൈൽ ഫോൺ നോക്കി കളഞ്ഞത് അതുകൊണ്ടായിരിക്കാം പടച്ചവൻ കൊറോണ രോഗം തന്ന് പരീക്ഷിച്ചത്. പതിവുപോലെ ഭക്ഷണം കഴിച്ച് അന്ന് നേരത്തെ കിടന്നു. മൊബൈൽഫോൺ ഇല്ലാത്തതുകൊണ്ട് അധികം സമയം കളയേണ്ടി വന്നിട്ടില്ല. പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു. പിന്നെ എഴുന്നേറ്റത് പൂവൻ കോഴിയുടെ കൂവൽ കേട്ടിട്ടാണ് പെട്ടെന്ന് ഞാൻ ഇടതും വലതുമായി എന്റെ കൈകൾ അങ്ങോട്ടുമിങ്ങോട്ടും മൊബൈൽ ഫോണിനായി തിരിഞ്ഞു മൊബൈൽ ഇല്ലാത്ത കാര്യം ഞാൻ ഓർത്തില്ല പെട്ടെന്ന് എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി ഭാഗ്യം സുബഹി ബാങ്ക് കൊടുത്തിട്ടില്ല ഞാൻ എഴുന്നേറ്റു തഹജ്ജുദ് നിസ്കാരത്തിനായി വുളൂഹ് ചെയ്തുവന്നു. അല്ലാത്ത ദിവസം മൊബൈലിൽ അലാറം വെച്ച് കിടക്കാർ ആണ് പതിവ് അലാറം അടിക്കുമ്പോൾ ഓഫ് ചെയ്തു കിടന്നു ഉറങ്ങാറ് ആണ് പതിവ്. സുബ്ഹ് തന്നെ കള ആയിട്ടാണ് നിസ്കരിക്കാർ. സുബഹി ബാങ്ക് കൊടുത്തു നിസ്കരിക്കാൻ തുടങ്ങി. നിസ്കാരം കഴിഞ്ഞു ദുആ ചെയ്യാൻ തുടങ്ങി. ദുആ ക്കിടയിൽ എന്റെ നേത്രങ്ങളിൽ നിന്ന് അറിയാതെ കണ്ണീർ ദളങ്ങൾ ഒഴുകിക്കൊണ്ടിരുന്നു. കാരണം എത്ര നാളുകൾ ആണ് റബ്ബിന് ഷുക്കൂർ ചെയ്യാതെ മൊബൈൽ നോക്കി ഇരുന്നത്. അന്ന് നിസ്കാരപ്പായ യിൽ നിന്ന് എഴുന്നേൽക്കാൻ തോന്നിയിട്ടില്ല നേരം പുലർന്നതും അറിഞ്ഞിട്ടില്ല. അന്ന് എന്തെന്നു ഇല്ലാത്ത ഒരു ഉന്മേഷം ഉണ്ടായിരുന്നു. ഞാൻ ചിന്തിച്ചു മൊബൈൽ ഇല്ലാത്ത ദിനം എത്ര മനോഹരമാണെന്ന് അറിയാതെ ഞാൻ ചിന്തിച്ചു പോയി. പിന്നീട് എനിക്ക് തോന്നി മൊബൈൽ ഫോൺ വേണ്ട എന്ന്. ഇനി ഒരു കൊറോണാ രോഗവും വരാതിരിക്കാൻ റബ്ബിനോട് നമുക്ക് പ്രാർത്ഥിക്കാം.
Comments
Post a Comment