ഒരു രത്ന ദുരന്തം.
ഒരു രത്ന ദുരന്തം.
ജപ്പാനിലെ ഷിമ പ്രവിശ്യയിലെ ടോബ ഗ്രാമത്തിലാണ്ണ്‍ മികൊമോടോ കൊകിഷി ( Mikimoto Kōkichi) എന്ന ബാലന്‍ ജനിക്കുന്നത്. കടുത്ത ദാരിദ്യം കാരണം പതിമൂന്നാം വയസ്സില്‍ തന്നെ സ്കൂള്‍ പഠനം ഒഴിവാക്കി അച്ഛന്‍റെ സഹായത്തോടെ അരിയും പച്ചകറിയും ഉന്തുവണ്ടിയില്‍ വില്പന നടത്തി വന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം മത്സ്യബന്ധനം നടത്താനും ആഴകടലില്‍ നിന്നും മുത്തുകള്‍ എടുക്കാനും തുടങ്ങി. അങ്ങനെയിരിക്കെയാണ് മുത്തുകള്‍ ഒളിപ്പിക്കുന്ന ചിപ്പി ശ്രദ്ധയില്‍ പെടുന്നത്. കടല്‍ ചിപ്പി വികസിപ്പിച്ചു കൊണ്ട് ഒന്നാം തരം രത്നങ്ങള്‍ കൃത്യമാമായി എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ചായി മികൊമോടോയുടെ ചിന്ത. അതിനെ കുറിച്ചുള്ള ശസ്ത്രീയ പരീക്ഷണങ്ങളില്‍ മുഴുകി. ഭാര്യയെ വിവരം അറിയിച്ചു അവളും പൂര്‍ണ പിന്തുണ നല്‍കി . അതിനു വേണ്ടി വലിയ ഒരു സംഖ്യ കടം എടുത്തു.ചിപ്പികള്‍ക്കുള്ളില്‍ പല പരീക്ഷണങ്ങള്‍ നടത്തി. രണ്ടു വര്ഷം പിന്നിട്ടു പക്ഷെ യാതൊരു പുരോഗതിയും ഉണ്ടായില്ല. ചിപ്പിക്കുള്ളില്‍ മുത്തു വളരാന്‍ ജലത്തിലെ താപനില പോലുള്ള പല ഘടകങ്ങളും ഉണ്ടെന്ന് മനസ്സിലായി. പതിനഞ്ചു വര്‍ഷം കഴിഞ്ഞു. ആകെ പാപ്പരായി, എല്ലാവരും പരിഹസിക്കാന്‍ തുടങ്ങി. ഇനി മുന്നോട്ട് പോകാന്‍ ആവില്ലെന്ന് കരുതി അദ്ദേഹം പഴയ കച്ചവടത്തിലേക്ക് തന്നെ തിരിഞ്ഞു. പക്ഷെ ഭാര്യം സമ്മതിച്ചില്ല. കഠിന പ്രയത്നം നടത്തിയാല്‍ വിജയിക്കുക തന്നെ ചെയ്യും എന്ന്ഭാര്യ ഉറപ്പു നല്‍കി. ഉന്തുവണ്ടി കച്ചവടം ഭാര്യ ഏറ്റെടുക്കുകയും ഭര്‍ത്താവിനോട് പരീക്ഷണം തുടരാനും കല്പിച്ചു. അങ്ങനെ രണ്ടു വര്ഷം പിന്നിട്ടു അവസാനം ചിപ്പി തുറക്കാന്‍ അദ്ദേഹത്തിന് ധൈര്യം ഇല്ലാതായി. ഇനിയും ഒരു പരാജയം താങ്ങാന്‍ പറ്റില്ല. അദ്ദേഹം ഭാര്യയോട് തുറക്കാന്‍ പറഞ്ഞു. ഭാര്യ ചിപ്പി തുറന്നപ്പോള്‍ സന്തോഷാധിക്യത്താല്‍ അട്ടഹസിച്ചു. തന്‍റെ പരീക്ഷണം വിജയിച്ചുവെന്നു അദ്ദേഹത്തിന് മനസ്സിലായി. അതാണ് ഇന്ന് കൃത്യമ സംസ്കൃത മുത്ത് cultured pearl എന്നറിയപ്പെടുന്നത്. പ്രകൃതിയുടെ വരദാനമായ ആഴക്കടലില്‍ നിന്നെടുക്കുന്ന മുത്തും ഈ സംസ്കൃത മുത്തും തമ്മില്‍ വേര്‍ത്തിര്‍ക്കാന്‍ പറ്റില്ല. ഈ മുത്ത് ഉത്പാദനം തുടങ്ങിയത് മുതല്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിയിരുന്ന മികൊമോടോ ശതകോടീശ്വരന്‍മാരില്‍ ഒരാളായി മാറി.
അതെ സമയം മുത്തുകള്‍ ആഴകാടലില്‍ നിന്നും പെറുക്കിയെടുത്തു വിപണനം നടത്തിയിരുന്ന കമ്പോളത്തില്‍ വലിയ ഇടിവുകള്‍ സംഭവിച്ചു. നൂറ്റാണ്ടുകളോളം അറേബ്യന്‍ ഉപദീപിലെ ഉപജീവന മാര്‍ഗ്ഗമായിരുന്ന വളരെ കഷ്ടപ്പെട്ട് ആഴകാടലില്‍ ജീവന്‍ പണയം വെച്ച് പെറുക്കിയെടുത്തിരുന്ന മുത്തുകള്‍ ആര്‍ക്കും വേണ്ടാതായി. ഇന്ത്യയായിരുന്നു അന്ന് അറേബ്യന്‍ മുത്തുകള്‍ കൂടുതലായി വാങ്ങിയിരുന്നത്. ഇന്ത്യന്‍ പണക്കാരുടെ വിവാഹ മാമാങ്കങ്ങളില്‍ ഗള്‍ഫിലെ മുത്തുകള്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ വിപണി പൂര്‍ണമായും ഗള്‍ഫ് മുത്തുകള്‍ കീഴടക്കിയിരുന്നു.
ഈ പുതിയ മുത്തുകളോട് മത്സരിക്കാന്‍ ഗള്‍ഫിലെ കച്ചവടക്കാര്‍ പാടുപെട്ടു. തങ്ങളുടെ മുത്തുകള്‍ ഒരിക്കല്‍ അന്യമാകുമെന്നു സ്വപ്നേപി കരുതിയിരിക്കില്ല. അപ്പോഴാണ് 1924ല്‍ ദുബായ് ഭരണാധികാരിക്ക് ഇന്ത്യന്‍ കച്ചവടക്കാരുടെ ഒരു കത്ത് ലഭിക്കുന്നത്. “ ഗള്‍ഫിലെ മുത്തുകളും പുതിയ കൃത്യിമ മുത്തും തമ്മില്‍ വേര്‍ത്തിരിക്കാന്‍ പറ്റുന്നില്ല. തങ്ങളുടെ വിപണിയുടെ തകര്‍ച്ചയുടെ ആഴം അപ്പോള്‍ മാത്രമാണ് ഗള്‍ഫ് മുത്ത് തൊഴിലാളികളും വ്യാപാരികളും അറിയുന്നത്. 1928ല് ഈ സംഭവം രത്നദുരന്തം എന്ന പേരില്‍ അറിയപ്പെടുന്നു. ഗള്‍ഫിനെ മൊത്തം ശോകമൂകമാക്കിയ് വര്‍ഷം. അതുവരെ മറ്റൊരു ജോലിയെ കുറിച്ചും ചിന്തിക്കാതിരുന്ന ഒരു സമൂഹം. ഭരണകര്‍ത്താക്കളും പ്രജകളും വിഷമത്തിലായി.
പക്ഷെ ദൈവത്തിന്‍റെ കൃപാകടാക്ഷം കൊണ്ട് അതിനെക്കാള്‍ മികച്ചത് ലഭിച്ചു. 1932ല്‍ എണ്ണ ലഭിച്ചതോടെ പൂര്‍വാധികം ശക്തിയോടെ ഗള്‍ഫ് പുരോഗമിച്ചു. അതോടെ മുത്തുകള്‍ മുഖ്യ വരുമാന മാര്‍ഗം എന്ന അവസ്ഥയില്‍ നിന്നും മാറി. എങ്കിലും പല ആവശ്യങ്ങള്‍ക്ക് വേണ്ടി മുത്തുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നവര്‍ ഉണ്ട്. വലിയ ചരിത്രകാരനായ മാര്‍സൂക് ശംലാന്‍ “ മുത്തുകളുടെ ചരിത്രം എന്ന ഗ്രന്ഥത്തില്‍ ഇവ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഖത്തറിലെ ശൈയ്ഖ് ഫാലെഹ് ബിന്‍ നാസിര്‍ ആല്‍ താനിയൊക്കെ മുത്തുകളുടെ വലിയ ശേഖരം തന്നെ സൂക്ഷിക്കുന്നതില്‍ സുപ്രസിദ്ധനാണ്1977 ല്‍ അദ്ദേഹം കുവൈത്തില്‍ നിന്നും 80000 ദീനാര്‍ വിലയുള്ള മുട്ടുകള്‍ വാങ്ങി.
കഴിഞ്ഞ ദിവസം എണ്ണ വില ഏറ്റവും താഴ്ന്ന സ്ഥിതി എത്തിയപ്പോള്‍ ഈ കഥ ഓര്‍മവരുന്നുവെന്ന് മാത്രം. ഒരു വരുമാന മാര്‍ഗം തകരുമ്പോള്‍ പകരം മറ്റൊന്നും ദൈവം നല്കാതിരിക്കില്ല. പക്ഷെ നമുക്ക് കിട്ടിയ അനുഗ്രഹം ദുരുപയോഗം ചെയ്‌താല്‍ തക്ക ശിക്ഷ കിട്ടാതിരിക്കയും ഇല്ല.
Comments
Post a Comment