കുഞ്ഞോളങ്ങൾ
പ്രിയ ക്ലാസ്മേറ്റ്, എഴുത്തുകാരി, കുഞ്ഞോളങ്ങൾ എന്ന ബ്ലോഗിന്റെ ഉടമസ്ഥ shada rahman👉🏻കുഞ്ഞോളങ്ങൾ ❣kunnjolangal.blogspot.comkunnjolangal
നാഥാ ...
നിൻ കാറ്റേൽക്കാൻ ഒരു കിളിവാതിലുപോലും തുറക്കപ്പെടാത്ത വീടുകളിലും ,
നന്മയുടെ മെഴുകുതിരിവെട്ടത്ത് ഉറക്കമൊഴിയുന്ന മനസ്സുകളുണ്ട്..
നിന്റെ പരിമളം നിറഞ്ഞ പൂങ്കാവനത്തിലാണല്ലോ ഞാൻ വളർന്നത്.എന്നിട്ടും നിന്റെ അടുക്കൽ ഞാനെങ്ങനെ അതിഥിയായി!?
മുറിവുകളിൽ വിശ്വാസത്തിന്റെ മരുന്നുപുരട്ടി നാഥനോട് ശമനം ചോദിക്കുന്ന സുഹൃത്തെ,
നിന്നിൽ ഒരുപാട് പാഠങ്ങളുണ്ട്. ആവർത്തനങ്ങൾ എന്ന് പറഞ്ഞ് ഗൗനിക്കാതെ വിട്ട പാഠങ്ങൾ...
#ഒരനുഭവം_പറയാതെ_പറഞ്ഞത്
Comments
Post a Comment