വൈറസകറ്റാൻ വായനായജ്ഞം
എൻറെ ചരിത്ര അദ്ധ്യാപകരിൽ പ്രധാനിയും, എന്നും സ്നേഹവും മുന്നോട്ടുള്ള കുതിപ്പിന് താങ്ങും തണലുമായ്, എഴുത്തുകാരനും മറ്റു ഒട്ടനേകം സവിശേഷതകൾ നിറഞ്ഞ എൻറെ പ്രിയ അധ്യാപകൻ ജാഫർ സാർ എഴുതുന്നു. 👉🏻
കൊറോണ കരുതലിലേ വീട്ടക വായനയിൽ ആദ്യം തീർത്ത പോൾ ചിറക്കരോടി
ൻ്റെ കീഴാള നൊമ്പരങ്ങളെ ചിത്രീകരിക്കുന്ന *പുലയത്തറ*.
ത്യാഗമല്ലാതെ ഒന്നും വിജയിട്ടില്ല എന്നോർമിച്ചവസാനിക്കുന്ന നോവൽ 'പു(ലയ)തു കൃസ്ത്യനും ,പഴയ കൃസ്ത്യനുമെന്ന പശ്ചാതലത്തിൽ വികാസം വരിക്കുന്നു. നിത്യവും ജോലി ചെയ്തു തളരുന്ന പുലയന് ശവക്കുഴി മാത്രം ലഭ്യമാക്കുന്ന മത മേലാധിപത്യ ചിത്രം വലിയ ചിന്തകൾ നൽകുന്നു. സ്വയം തീർത്ത ചിന്താ പരിധികളിലകപ്പെട്ടു ജീവിതം സമർപ്പിക്കാനും, അതിലൂടെ അദ്ധ്വാന വേദനകൾ ഇറക്കിവെച്ച് പ്രത്യാശ നിർഭരമായ ഒരു ജീവിത നിർമ്മിതിക്കായ് പ്രയത്നിക്കുന്നതിനും അങ്ങനെ അനുവദിച്ച് കിട്ടുന്ന ഇടുങ്ങിയ സ്വപ്നാടന ജന്മം തിരഞ്ഞ് കണ്ടെത്തുന്നു. ആത്മാവിൻ്റെ ചൈതന്യം വാർന്നൊഴുകുന്ന അവരുടെ കണ്ണുകൾ പൂക്കളോടുപമിച്ച്, മനുഷ്യ ജീവിതത്തിൻ്റെ നിസ്സഹായമാം ആന്തരികയെ ദർശിന ഭാഗ്യത്തിലെത്തിക്കുന്ന ലളിത ആഖ്യാനം. വയലേലകളിലേ കുടിയാൻ ദുരിതങ്ങളിലൂടെ സങ്കീർണ്ണമായ ജീവിതത്തിൽ ലഘുവായി വരച്ചിടുന്ന പ്രണയവും, വിശ്വാസമാറ്റവുമെല്ലാം എഴുത്തിൻ്റെ കൃത്യത കാണിക്കുന്നു. പാടവരമ്പുകളിലെ അധ:സ്ഥിത ജന്മങ്ങൾ വാർത്തെടുക്കുന്ന ധിക്കാരി സ്വഭാവത്തിനെ തീക്ഷണമായ വിപ്ലവങ്ങളിലേക്കാനയിക്കുന്ന രചന പക്ഷേ പൗരോഹിത്യ നിർമിത യഥാസ്ഥികതയെ വേണ്ട വിധം അടയാളപ്പെടുത്തിയില്ല. ആചാരങ്ങളിലെ അവ്യക്തതകളും, സുവിശേഷങ്ങളിലെ വിശ്വാസ പൊള്ളത്തരങ്ങളിലും മടുപ്പനുഭവിക്കുന്ന കഥാനായകനിലെ വിമർശകനെ കാണിക്കുകയും, ആചാര ചുറ്റുപാടുകളെ നിഷേധിക്കുന്നതിനൊപ്പം മാനവ ബന്ധങ്ങളുടെ മൂല്യത്തെ വരച്ചിടുന്നു. അവിടെ കുടുംബത്തിനപ്പുറം, ജീവിത പരിസരത്തിനപ്പുറം മേലാധിപന്മാർ കെട്ടിപ്പൊക്കുന്ന മതചിഹ്നങ്ങളുടെ നിയന്ത്രണങ്ങൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രനാകാൻ പരിശ്രമിക്കുകയും, അതിൽ വിജയിക്കുകയും ചെയ്യുമെന്നോർമിപ്പിക്കുന്നു. അങ്ങനെ സമർപ്പിത ത്യാഗത്തിനല്ലാതെ ലക്ഷ്യപ്രാപ്തി കൈവരിക്കാനാവില്ലെന്ന് ഉറപ്പിക്കുന്നു
Dr.jralichethu
Comments
Post a Comment